സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എഴുത്തുകള്‍ വന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും അഭിപ്രായ സ്വാതന്ത്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശത്തിന് അടിവരയിടുന്നതായും സുപ്രീംകോടതി.
ജനാധിപത്യ രാജ്യങ്ങളില്‍ ഒരാളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതുണ്ട്.ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.
പൊതുഭരണത്തിലെ ജാതി ചലനാത്മകതയെക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഉത്തര്‍പ്രദേശില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്,എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബഞ്ച് ഇപ്രകാരം പറഞ്ഞത്.
ഒരു മാധ്യമപ്രവര്‍ത്തകന്റെ എഴുത്തുകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.