19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

കശ്മീരിൽ വിവരാവകാശത്തിനും വിലക്ക്

Janayugom Webdesk
ന്യൂഡൽഹി
January 31, 2022 10:29 pm

കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ മോഡി ഭരണകൂടം പ്രദേശത്തെ വിവരാവകാശത്തിനും താഴിട്ടു. വിവരാവകാശ നിയമം പാസാക്കിയിട്ട് 16 വർഷം പിന്നിട്ടിട്ടും, സർക്കാർ വെബ്സൈറ്റുകളിൽ തെറ്റിദ്ധരിപ്പിക്കുന്നതും കാലഹരണപ്പെട്ടതുമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് റിപ്പോർട്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷൻ അടച്ചുപൂട്ടി. 2009 ലെ ജമ്മു കശ്മീർ വിവരാവകാശ നിയമത്തിന് പകരമായി വിവരാവകാശ നിയമം 2005 നിലവിൽ വന്നു. എന്നാൽ വിവരാവകാശ നിയമത്തിന് സംസ്ഥാനത്ത് വിവരാവകാശ കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്ന് പൊതുപ്രവർത്തകനായ രാജാ മുസാഫർ ഭട്ട് പറഞ്ഞു. 

2019 ഓഗസ്റ്റ് 19 നാണ് കശ്മീരിനുള്ള പ്രത്യേക അവകാശം കേന്ദ്രം പിൻവലിച്ചത്. ഒക്ടോബർ 31 മുതൽ കേന്ദ്രവിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളൊന്നും സർക്കാർ കെെക്കൊണ്ടിട്ടില്ല. ഓഫീസ് രേഖകൾ ഡിജിറ്റൈസ് ചെയ്യാനും ഓൺലൈനായി പങ്കിടാനും ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ സത്യാനന്ദ മിശ്ര വെളിപ്പെടുത്തിയിരുന്നുവെന്നും രാജാ മുസാഫർ ഭട്ട് ‘ന്യൂസ് ക്ലിക്കി‘നോട് പറഞ്ഞു. 

2011 മുതൽ 2018 വരെ ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർമാരായിരുന്ന ജി ആർ സൂഫിയും ഖുർഷിദ് അഹമ്മദ് ഗനായും സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കുറഞ്ഞത് അര ഡസൻ സർക്കുലറുകളെങ്കിലും നൽകി. ജമ്മു കശ്മീർ വിവരാവകാശ നിയമത്തിലെ സെക്ഷൻ നാലിൽ ഒന്ന് ബി പ്രകാരമായിരുന്നു ഇത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഈ നിയമം റദ്ദാക്കപ്പെട്ടു. 

ENGLISH SUMMARY:Right to infor­ma­tion ban in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.