കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുനേരെ പരക്കെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കോളാറില്‍ മതംമാറ്റം ആരോപിച്ചുള്ള ആക്രമണങ്ങള്‍ക്കിടെ പ്രവര്‍ത്തകര്‍ ക്രിസ്തീയ മതഗ്രന്ഥം അഗ്നിക്കിരയാക്കി. അതേസമയം സംഭവത്തില്‍ പൊലീസ് നടപടിയെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുന്നറിയിപ്പ് നല്‍കുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് പൊലീസിന്റെ വാദം. ക്രിസ്തീയ സംഘങ്ങള്‍ വീടുതോറും നടന്ന് പ്രാര്‍ത്ഥന നടത്തുന്നതിനിടെയായിരുന്നു അക്രമം. സംഘത്തെ ചോദ്യം ചെയ്ത അക്രമികള്‍ ഇവരുടെ പക്കലുണ്ടായിരുന്ന മതഗ്രന്ഥം വാങ്ങി തീവയ്ക്കുകയായിരുന്നു.
കര്‍ണാടകയില്‍ 12 മാസങ്ങള്‍ക്കിടെ നടക്കുന്ന ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന 38മാത് അതിക്രമമാണിത്.
English Summary: Right-wing activists unleashes violence against Christians again: Police burn religious book without filing a case
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.