18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 10, 2024
December 10, 2024
December 9, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു: വിമർശനവുമായി മുഖ്യമന്ത്രി

Janayugom Webdesk
പാലക്കാട്
November 17, 2024 4:24 pm

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും  എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടെ മഹാഭൂരിപക്ഷം ജനങ്ങളും മാറ്റം ആ​ഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

വലുതുപക്ഷ കേന്ദ്രങ്ങൾ പരിഭ്രാന്തിയിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാകും. വലതുപക്ഷ മാധ്യമങ്ങൾ ഒരു വ്യക്തിയുടെ കോൺഗ്രസ് പ്രവേശനത്തെ എന്തുകൊണ്ട് ഇത്ര വലിയ രീതിയിൽ മഹത്വവത്ക്കരിക്കുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പാണ് ഓർമ വരുന്നത്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പിൽ ആ വിഷയം ഗൗരവമായി ഉയർന്നുവന്നു. ബാബറി മസ്ജിദ് സംഘ്പരിവാറാണ് തകർത്തത്. ഒത്താശ ചെയ്തുകൊടുത്തത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റും. മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വികാരം ഉയർന്നു വന്നു. അതിൽ കൂട്ടു നിന്ന കോൺഗ്രസ് സർക്കാരിനെതിരായ വികാരം ഉയർന്നു വന്നു.

 

വലിയ അമർഷം ലീഗ് അണികളിലുണ്ടായി. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിക്കണമെന്ന് ആവശ്യമുയർന്നു വന്നു. പക്ഷേ ലീ​ഗ് നേതൃത്വം മന്ത്രിസ്ഥാനം പ്രധാനമായി കണ്ടു. മന്ത്രിസ്ഥാനം വിട്ടു ഒരു കളിക്കും നിൽക്കേണ്ടെന്ന് അവർ തീരുമാനിച്ചു. കോൺഗ്രസ് സർക്കാരിൽ ലീഗ് തുടർന്നു. ആ സമയത്താണ് ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന ആളായിരുന്നു. തങ്ങൾ അണികളെ അനുനയിപ്പിക്കാൻ എത്തിയെങ്കിലും ലീഗ് അണികൾ ആരും വന്നില്ല. അന്ന് യോഗം നടത്താൻ കഴിഞ്ഞില്ല. ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് അന്ന് പ്രതിഷേധമുയർന്നത്. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി    പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.