22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 11:40 pm

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നല്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. അതേസമയം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയവുമാണ്. ആര്‍എസ്എസ് ആശയം നടപ്പിലാക്കാനുള്ള ഉദ്ദേശ്യമല്ലാതെ ഇതിന് പിന്നില്‍ മറ്റൊന്നുമില്ല. മനുവാദത്തിലധിഷ്ഠിതമായ ലോകവീക്ഷണത്തിന്റെ പ്രതിഫലനമാണിത്. ചിലരെ ഒഴിവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. 

ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിരാകരിക്കുകയെന്നത് എല്ലാവര്‍ക്കും മാന്യമായി ജീവിക്കുവാന്‍ ഭരണഘടന നല്കുന്ന അവകാശത്തിന്റെ നിഷേധമാണ്. ലോകത്തെ പല സര്‍ക്കാരുകളും എല്‍ജിബിടി സമൂഹത്തിന്റെ ജീവിതരീതികളും അവകാശങ്ങളും അംഗീകരിക്കുകയെന്ന പുരോഗമന സമീപനം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സമൂഹത്തെ പിന്നോട്ട് വലിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ്.
നമ്മുടെ രാജ്യത്തും ലോകത്താകെയും നിലവിലുള്ള സാഹചര്യങ്ങളും വിഷയത്തിന്റെ എല്ലാവശങ്ങളും പരിഗണിച്ച് എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളും അന്തസും പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Summary;Rights of LGBT com­mu­ni­ty must be pro­tect­ed: CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.