8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
December 29, 2024
December 28, 2024
December 26, 2024
December 24, 2024
December 23, 2024
December 13, 2024
December 13, 2024
December 10, 2024

റിജിത്ത് വധം : ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷാ വിധി ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
January 7, 2025 10:08 am

കണ്ണപുരം ചൂണ്ടയിലെ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കരനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്ന്.അഡീഷണല്‍ സെഷന്‍സ് കോടതി(3) ജഡ്ജി റൂബീ കെ ജോസ് ആണ് ശിക്ഷ വിധിക്കുന്നത്.കേസിൽ ഒമ്പത്‌ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.പത്ത്‌ പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അജേഷ്‌ വാഹനാപകടത്തിൽ മരിച്ചു.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്‌(41),ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌(44),പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്‌(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌(47), സഹോദരൻ ശ്രീജിത്ത്‌(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കുള്ള ശിക്ഷാവിധി ആണ് ഇന്ന് ഉണ്ടാകുക.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക്‌ നടന്നുപോയ റിജിത്തിനെ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്‌ടോബർ മൂന്നിന്‌ രാത്രി 7.45ന്‌ തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ്‌, ഉറയോടുകൂടിയ വടിവാൾ എന്നിവയാണ്‌ കൊലയ്‌ക്ക്‌ ഉപയോഗിച്ചത്‌.

യുവാക്കളെ ആർഎസ്‌എസ്‌ അക്രമികളാക്കുന്നതിനെതിരെ പ്രവർത്തിച്ചതിന്റെ വിരോധമാണ്‌ കൊലയ്‌ക്ക്‌ കാരണം.വളപട്ടണം സിഐ ടി പി പ്രേമരാജൻ അന്വേഷിച്ച കേസിൽ 2006 മാർച്ച്‌ 14ന്‌ കുറ്റപത്രം സമർപ്പിച്ചു. 28 സാക്ഷികളെ വിസ്‌തരിച്ചു. 2018 ഒക്ടോബർ മൂന്നിനാണ്‌ വിചാരണ ആരംഭിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ ഹാജരായി. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിജിത്തിന്റെ കുടുംബം പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.