23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫിസിൽ കൂട്ടയടി

Janayugom Webdesk
വടക്കാഞ്ചേരി/ ഭോപ്പാല്‍
January 30, 2024 9:53 pm

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ഓഫിസിൽ നടന്ന അനുസ്മരണ ചടങ്ങാണ് കൂട്ടയടിയിൽ കലാശിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ജി ജയദീപ്, മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് വാക്ക് തർക്കവും ഉന്തുംതള്ളും ഒടുവിൽ അടി പിടിയും അരങ്ങേറി. ഗാന്ധിജിയുടെ പടവും പോസ്റ്ററുകളും വലിച്ചെറിഞ്ഞ നിലയിൽ കണ്ടതിന്റെ യഥാർഥ ഉത്തരവാദി ഞങ്ങളല്ലെന്ന് ബിജു ഇസ്മായിൽ വിഭാഗം പറയുന്നു. ഉന്തിലും, തള്ളിലും ഓഫിസിലെ ഏതാനും കസേരകൾ തകർന്നു.

ഉന്നത കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുമെന്ന് ഇരുവിഭാഗം പ്രവർത്തകരും അറിയിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ഭിന്നിപ്പ് വരും ദിവസങ്ങളിൽ ഉന്നത നേതൃത്വത്തിന് തലവേദനയാകും എന്ന് ഉറപ്പാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തെ തുടർന്ന് ഇതിന് മുമ്പും ഇരു വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നു. യോഗങ്ങളിൽ പോലും ഭിന്നിപ്പുണ്ടായിട്ടുണ്ട്.

ഒടുവിൽ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരു വിഭാഗവും തമ്മിലുള്ള പടലപ്പിണക്കവും രൂക്ഷമായി. ബിജു ഇസ്മായിലും സംഘവും ആക്രമിച്ചു എന്ന് ഒരു വിഭാഗം പറയുമ്പോൾ, ഇവർ കരുതിക്കൂട്ടി കസേരകളും, പോസ്റ്ററുകളും വലിച്ചു കീറുകയും, തങ്ങളെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് മറുഭാഗത്തിന്റെ ഭാഷ്യം. പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തി നിൽക്കുമ്പോൾ പാർട്ടിക്കുളളിലെ വിഴുപ്പലക്ക് ആശങ്ക ഉളവാക്കുന്നതായി കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന പ്രവർത്തകർ പറയുന്നു.

മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്തും അടി

മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകരുടെ കൂട്ടയടി. മുതിർന്ന നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ദി‌‌ഗ്‌വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. പാർട്ടി വക്താവ് ഷഹരിയാർ ഖാനും മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം മുൻ അധ്യക്ഷൻ പ്രദീപ് അഹിർവാറും തമ്മിലായിരുന്നു സംഘർഷം. ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പ്രദീപ്, ഷഹരിയാറിനെ തള്ളി നിലത്തുവീഴ്ത്തി. ഈ സമയം, പാർട്ടി വക്താക്കളായ പീയുഷ് ബബ്ലി, അവനീഷ് ബുന്ദേല എന്നിവർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

Eng­lish Summary:Riot at Con­gress office on Gand­hi Mar­tyr’s Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.