23 January 2026, Friday

മകളുടെ വിവാഹത്തിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി റിപ്പര്‍ ജയാനന്ദൻ

Janayugom Webdesk
തൃശൂർ
March 22, 2023 2:45 pm

മകളുടെ വിവാഹത്തിൽ പങ്കെടുത്ത് റിപ്പർ ജയാനന്ദൻ. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹചടങ്ങില്‍
കനത്ത പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പർ ജയാനന്ദനെ എത്തിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന റിപ്പർ ജയാനന്ദനെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് പുറത്തിറക്കിയത്.

മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് കടുത്ത ഉപാധികളോടെ ഹൈക്കോടതി പരോൾ അനുവദിച്ചത്. 17 വർഷത്തിന് ശേഷം ആദ്യമായാണ് റിപ്പർ ജയാനന്ദൻ പരോളിലിറങ്ങുന്നത്. ജീവിതിതാവസാനം വരെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ട് ദിവസത്തെ എസ്കോട്ട് പരോൾ അനുവദിച്ചത്.
പുത്തൻവേലിക്കര കൊലക്കേസ്, മാള ഇരട്ടക്കൊലക്കേസ്, പെരിഞ്ഞനം കേസ് ഉൾപ്പടെ 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വർണം മോഷടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി.

Eng­lish Sum­ma­ry : rip­per jayanan­dan attend­ed daugh­ter marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.