
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നെറ്റിയില്‍ വെള്ളിയാഴ്ച നടത്തിയ പ്ലാസ്റ്റിക് സര്‍ജറി വിജയകരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ പന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാലാണ് ആശുപത്രിയില്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ്മ പറഞ്ഞു.
വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് മടങ്ങുന്നതിനിടെ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയുടെ നർസൻ അതിർത്തിയിൽ വെച്ച് കാർ ഡിവൈഡറിൽ ഇടിച്ചാണ് പന്തിന് ഗുരുതരമായ അപകടമുണ്ടായത്.
പന്ത് അസ്ഥിരോഗ വിദഗ്ധരുടെയും പ്ലാസ്റ്റിക് സർജന്റെയും നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പരിശോധിച്ച ശേഷം വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. അതിനുശേഷം ഞങ്ങൾ തുടർനടപടികൾ സ്വീകരിക്കും,” ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റൽ ഡോ. ആശിഷ് യാഗ്നിക് പറഞ്ഞു.
English Summary: Rishabh Pant’s health condition is satisfactory: Hospital officials say plastic surgery failed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.