സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ഋഷി സുനക് എടുത്തുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടതാണ് നടപടിയ്ക്ക് കാരണമായത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് നടപടി.
ചെയ്തത് തെറ്റായിപ്പോയെന്നും അംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ ഋഷി സുനക് പ്രതികരിച്ചു. പിഴ അടയ്ക്കുമെന്നും മാപ്പ് പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 100 പൗണ്ടാണ് (പതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) പിഴയായി ചുമത്തുന്നത്. ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നേരത്തെ പൊലീസ് കേസെടുത്തത്.
English Summary: Rishi Sunak has been fined by the police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.