സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യൂണിവേഴ്സിററി ഗ്രാന്‍റ് കമ്മീഷന്‍. സര്‍വകലാശാകള്‍ക്ക് യുജിസി സെക്രട്ടറി മനീഷ് ജോഷി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊവിഷണല്‍,ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത് എന്നാണ് കത്തിലുള്ളത്.
സ്വകാര്യ വിവിരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി നടപടി.ആധാര്‍ നമ്പര്‍ ഭാഗികമായി മറച്ചുവെച്ചോ ബ്ലാക്ക്ഔട്ട് ചെയ്‌തോ അല്ലാതെ പ്രസിദ്ധീകരിക്കരുത് എന്നാണ് കത്തിലുളള്ളത്.സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ പൂര്‍ണമായും എഴുതാന്‍ ചില സംസ്ഥാന സര്‍ക്കാറുകള്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് .
യുജിസി സര്‍വകലാശാലകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യുഐഡിഐഐ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് യുജിസിയുടെ കത്ത് വ്യക്തമാക്കുന്നത്. ഈ മാസം ഒന്നിനാണ് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്ക് യുജിസി സെക്രട്ടറി ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുകെന്ന് കാണിച്ച് കത്ത് നല്‍കിയിരിക്കുന്നത്
English Summary:
Risk of leaking personal information; UGC says not to advertise Aadhaar number on certificates
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.