4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 31, 2024
October 24, 2024
October 21, 2024
September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024

ബീഹാറില്‍ നിതീഷ്കുമാറിന് പിന്തുണയുമായി ആര്‍ജെഡിയും,കോണ്‍ഗ്രസും

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2022 4:00 pm

ബീഹാറില്‍ ബിജെപിയുമായുള്ള ബന്ധം വിശ്ചേദിച്ച് എന്‍ഡിഎ മുന്നണിവിട്ട് മുഖ്യമന്ത്രി നിതീഷ്കുമാര്‍ തയ്യാറായ സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി. ഇന്നു രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇരു പാർട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നൽകി..ബിഹാറിലെ ബിജെപി മന്ത്രിമാർ രാജിവെച്ചെക്കും. എന്നാൽ ജെഡിയു, ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നിന്നും ബിജെപിയും നടത്തുന്നുണ്ട്. ബിജെപിയുമായുള്ള പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ഡിഎ വിടുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് നിതീഷ് മറുകണ്ടം ചാടുന്നതെന്നാണ് വിലയിരുത്തൽ. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു.

എന്നാൽ സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യവും ബിജെപി നേരത്തെ തള്ളിയിരുന്നു. മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതാണ് നിതീഷ് കുമാറിനെ കൂടുതൽ പ്രകോപിപ്പിച്ചത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുകളുമാണുള്ളത്.

Eng­lish Sumam­ry: RJD and Con­gress sup­port Nitish Kumar in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.