18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

ചക്കരപ്പറമ്പില്‍ വാഹനാപകടം: ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
May 10, 2024 10:23 am

കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ബൈപാസി‍ല്‍ രാവിലെ ആറരയോടെയാണ് സംഭവം. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

നിർത്തിയിട്ടിരുന്ന ബസിലേക്ക് മറ്റൊരു കെഎസ്ആർടിസി സ്കാനിയ ബസ് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഈ ബസുകൾക്കിടയിൽ പെടുകയായിരുന്നുവെന്നാണ് വിവരം.

ഫയർഫോഴ്സെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു.

Eng­lish Summary:
Road acci­dent at Chakkara­param­bil: A trag­ic end for bikers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.