7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
January 3, 2025
January 1, 2025

കയ്പമംഗലം വഴിയമ്പലത്ത് വാഹനാപകടം; ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Janayugom Webdesk
കയ്പമംഗലം 
August 3, 2023 12:07 pm

ദേശീയപാത 66 കയ്പമംഗലം വഴിയമ്പലത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇടറോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന സ്കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയും പിറകിൽ വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഈ ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്വകാര്യ ബസിലെ യാത്രക്കാരായ വലപ്പാട് കരായവട്ടം സ്വദേശി പട്ടത്ത് ജയപാലൻ (69), ഭാര്യ ശാന്തി (55), പാലാരിവട്ടം സ്വദേശി പുണർതം വീട്ടിൽ പത്മിനി (66), സ്കൂട്ടർ യാത്രക്കാരി കയ്പമംഗലം പുതിയവീട്ടിൽ ഹംസ ഭാര്യ ബീ ഫാത്തിമ (69) എന്നിവർക്കാണ് പരിക്കേറ്റത്. 

ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകരും, ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായി തകര്‍ന്നു. ടൂറിസ്റ്റ് ബസിന്റെ പിൻഭാഗത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry; Road acci­dent at Kay­pa­man­galam road; Four peo­ple, includ­ing a cou­ple, were injured

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.