25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026

കോട്ടയത്ത് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
March 8, 2024 12:52 pm

കോട്ടയം കുറുവിലങ്ങാട്ട് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. കുറവിലങ്ങാട് എം സി റോഡിൽ കുര്യം കാളികാവിലാണ് അപകടം നടന്നത്. മൂന്നാർ അടിമാലി റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ പിന്നിലെ ടയർ ഊരിപ്പോയി. റോഡരുകിലെ പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ്സ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

Eng­lish Sum­ma­ry: road acci­dent in BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.