18 February 2026, Wednesday

Related news

February 18, 2026
February 17, 2026
February 15, 2026
February 1, 2026
January 29, 2026
January 25, 2026
January 25, 2026
January 23, 2026
January 22, 2026
January 5, 2026

ഗുജറാത്തിൽ വാഹനാപകടം: രണ്ട് മരണം; കാറിൽ നിന്ന് 677 കുപ്പി മദ്യം കണ്ടെടുത്തു

Janayugom Webdesk
​ഗാന്ധിന​ഗർ
February 18, 2026 6:18 pm

ഗുജറാത്തിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ കാനറാം റബാരി (30), പിന്റു ബാജിരാന (28) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‍യുവി കാറിൽ നിന്നും 677 കുപ്പി മദ്യമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. കാനറാമും പിന്റുവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർ പിലുഡയിൽ നിന്ന് ഗുജറാത്തിലെ കാർബുൻ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് താരാട് പൊലീസ് ഇൻസ്പെക്ടർ എ ടി പട്ടേൽ പറഞ്ഞു.

പരിശോധനയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു. ഗുജറാത്തില്‍ മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധനമേർപ്പെടുത്തിയ സംസ്ഥാനമാണ്. അനധികൃതമായി മദ്യം കൊണ്ടുവന്നതിനും കേസ് ചാർജ് ചെയ്തു.
പിന്റുവിന് ക്രിമിനൽ പശ്ചാത്തലമുള്ളതായും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.