22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

ഇടുക്കിയില്‍ വാഹനാപകടം: ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, അശാസ്ത്രീയ റോഡിനെതിരെ വീണ്ടും പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍

Janayugom Webdesk
ഇടുക്കി
January 1, 2023 10:28 am

ഇടുക്കിയില്‍ പുതുവർഷം ആഘോഷിക്കാൻ എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇടുക്കി കല്ലാർ കൂട്ടി മൈലാടും പാറ റൂട്ടിൽ തിങ്കൾകാട്ടിൽ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. രാത്രി ഒന്നരയോടെയാണ് അപകടം .
വാഹനത്തിലുണ്ടായിരുന്ന നാൽപ്പത്തിനാല് പേരെയും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ആളുകളെ മുഴുവൻ ആശുപത്രിയിൽ എത്തിച്ചിട്ടും മിൽഹാ ജാനെ കാണാനില്ലായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ പരിശോധനയിൽ ബസ്സിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .

തിരൂര്‍ റീജയണൽ കോളേജില്‍ നിന്നും വിനോദ യാത്രയ്ക്കായിട്ടെത്തിയ വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കൂട്ടി മൈലാടുംപാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം കുത്തിറക്കവും കൊടും വളവുമായ ഇവിടെ നിയന്ത്രണം വിട്ട് ബസ്സ് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു.
വെളിച്ചക്കുറവും ഏറെ ദുഷ്കരവുമായിരുന്ന പ്രദേശത്ത് രണ്ട് മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ മുഴുവന്‍ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

ഇടുക്കി എസ് പി വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ്ജ് ഐ എ എസ് എന്നിവര്‍നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വീതി കുറഞ്ഞ റോഡിലെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം അപകടങ്ങള്‍ പ്രദേശത്ത് നിത്യ സംഭവമാണെന്നും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നും നിരവതി തവണ പരാതി നല്‍കിയിട്ടും വേണ്ട നടടപടി സ്വീകരിക്കുന്നില്ലെന്നും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ആരോപിച്ചു. എതിര്‍ വശത്തേയ്ക്കായിരുന്നു ബസ്സ് മറിഞ്ഞിരുന്നെങ്കില്‍ ആയിരക്കണക്കിനടി താഴ്ച്ചയിലേയ്ക്ക് പതിച്ച് വലിയ വലിയ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നു.

Eng­lish Sum­ma­ry: Road acci­dent in Iduk­ki: One per­son died after the bus over­turned into gorge, locals once again protest­ed against the unsan­i­tary road

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.