മഹാരാഷ്ട്രയിലെ അമരാവതിയിൽ റോഡപകടത്തില്‍ നാലുപേര്‍ മരിച്ചു. ട്രക്കും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 10 പേരുടെ പരിക്ക് ഗുരുതരമാണ്. അമരാവതിയിൽ ക്രിക്കറ്റ് മത്സരത്തിന് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. നന്ദ്ഗാവ് ഖണ്ഡേശ്വർ താലൂക്കിലെ ഷിംഗ്നാപൂർ ഫാറ്റയിൽ രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായത്. അമരാവതിയിൽ നിന്നുള്ള 21 ക്രിക്കറ്റ് ടീമംഗങ്ങളാണ് ടെമ്പോയിൽ ഉണ്ടായിരുന്നത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റിലായി.
English Summary: Road accident in Maharashtra: 4 dead, 10 injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.