21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

റോഡിന്റെ സംരക്ഷണ ഭിത്തി പുനരുദ്ധരിക്കണം: സിപിഐ ധര്‍ണ്ണ നടത്തി

Janayugom Webdesk
റാന്നി
June 21, 2025 9:38 am

പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് ‑മുണ്ടപ്പുഴ റോഡിൽ കനത്ത മഴയെത്തുടർന്ന് തകർന്ന സംരക്ഷണ ഭിത്തി അടിയന്തിരമായി പുനർ നിർമ്മിച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ റാന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളമുണ്ടപ്പുഴ‑പെരുമ്പുഴ റോഡില്‍ ടെലഫോണ്‍ ഭവന് മുന്നിലായിട്ടാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. 

ഒരാഴ്ച മുമ്പ് പെയ്ത കനത്ത മഴയിലാണ് കെട്ട് ഇടിഞ്ഞു വീണത്. കെട്ട് ഇടിഞ്ഞതോടെ ഗതാഗതത്തിന് ഭീക്ഷണിയായി വശം ഇരുത്തി തുടങ്ങിയിട്ടുമുണ്ട്. നാട്ടുകാര്‍ മരച്ചില്ലകള്‍ ഉപയോഗിച്ചാണ് അപകട മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മണ്ണ് ഒലിച്ചു പോകാന്‍ സാധ്യത ഏറെയാണ്. ധര്‍ണ്ണ സിപിഐ ജില്ലാ കൗൺസിൽ അംഗം ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.റ്റി. കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. തെക്കേപ്പുറം വാസുദേവൻ,കെ.എസ് അരവിന്ദ്,സന്തോഷ് മൂഴിക്കൽ,കെ.ജി. രാജൻപിള്ള,അച്ചൻകുഞ്ഞ് മൂഴിക്കൽ,ശശി തേവരു പാറ,ജോമോൻ പാലച്ചുവട്,മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.