28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024

ഫേസ്ബുക്ക് വഴി പരിചയം, യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
January 20, 2023 5:51 pm

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്താത്താണ് യുവതിയെ തടഞ്ഞ് നിര്‍ത്തിയ യുവാവ് അതിക്രമം കാട്ടിയത്. ഒരു വര്‍ഷം മുന്‍പാണ് ഫെയ്‌സ്ബുക്കിലൂടെ വിവാഹിതയായ യുവതിയുമായി ഷനാസ് സൗഹൃദത്തിലായത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഷനാസ് ഇതില്‍ പ്രകോപിതനായി യുവതിയെ നിരന്തരം പിന്തുടര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം കാത്തുനിന്ന യുവാവ് യുവതിയെ കണ്ടയുടന്‍ തടസം നിന്ന് വാക്കേറ്റത്തിലേര്‍പ്പെട്ടു. എണ്ണായിരം രൂപ വില വരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ഷനാസ് തട്ടിയെടുത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നോര്‍ത്ത് പൊലീസില്‍ യുവതി നല്‍കിയ പരാതില്‍ ഷനാസിനെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: robbed young woman of mon­ey and gold; The youth was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.