
ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വിലയേറിയ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്തത് വന്‍ വിമര്‍ശനത്തിനിടിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടുപെരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം 19‑നാണ് ലൂവ്രിന്റെ രണ്ടാംനിലയിലെ ബാൽക്കണിവഴി അപ്പോളോ ഗാലറിയിൽ കടന്ന മോഷ്ടാക്കൾ 10.2 കോടി ഡോളർ (ഏകദേശം 896 കോടിരൂപ) മൂല്യം കണക്കാക്കുന്ന എട്ട് രത്നാഭരണങ്ങൾ കവർന്നത്. മോഷണമുതലുകളിലൊന്ന് മ്യൂസിയത്തിനടുത്തുനിന്ന് കിട്ടി.
സുരക്ഷാവീഴ്ച തുറന്നുകാട്ടിയ പകൽക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങൾ ലൂവ്ര് മ്യൂസിയം അധികൃതർ ബാങ്ക് ഓഫ് ഫ്രാൻസിന്റെ ലോക്കറിലേക്കു മാറ്റിയിരുന്നു. കവർച്ചനടന്ന അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന രാജഭരണകാലത്തെ ആഭരണങ്ങളാണ് മാറ്റിയതെന്ന് ഫ്രഞ്ച് റേഡിയോയായ ആർടിഎൽ റിപ്പോർട്ട് ചെയ്തു. ലൂവ്രിൽനിന്ന് 500 മീറ്റർമാത്രം അകലെയാണ് ബാങ്ക് ഓഫ് ഫ്രാൻസ്. ഇവിടെ ഭൂനിരപ്പിൽനിന്ന് 27 മീറ്റർ ആഴത്തിലുള്ള അറയിലാണ് രാജ്യത്തിന്റെ സ്വർണശേഖരം സൂക്ഷിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.