20 January 2026, Tuesday

Related news

January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025

എംടിയുടെ വീട്ടിലെ കവര്‍ച്ച: പ്രതികള്‍ വീട്ടുജോലിക്കാരിയും ബന്ധുവും!

കോഴിക്കോട്
കോഴിക്കോട്
October 6, 2024 10:37 am

വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടുജോലിക്കാരിയും ബന്ധവും. എം ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിലാണ് മോഷണമുണ്ടായത്. 

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ മാസം 22നും 30നുമിടയിൽ മോഷണം പോയതായി എം ടിയുടെ ഭാര്യ സരസ്വതിയാണ് നടക്കാവ് പൊലീസിൽ വെള്ളിയാഴ്ച പരാതി നൽകിയത്. അതേസമയം വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതായുള്ള യാതൊരു സൂചനയും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഇതോടെ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധമുള്ള ആരോ ആണെന്ന സംശയം പൊലീസിന് ബലപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ജോലിക്കാരിയും ബന്ധുമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. 

മകളുടെ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടോയെന്ന സംശയത്തിൽ പരിശോധന നടത്താനാണ് പരാതി നൽകുന്നതിൽ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചിരുന്നു. മൂന്ന്, നാല്, അഞ്ച് പവൻ വീതം തൂക്കം വരുന്ന മൂന്ന് മാല, മൂന്ന് പവന്റെ വള, മൂന്ന് പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടവയിൽപെടുന്നു.
പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.