22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 16, 2024
December 15, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024
December 4, 2024

കോടതിയിൽ കവർച്ച; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

Janayugom Webdesk
ഹൈദരാബാദ്
April 16, 2022 4:13 pm

ആന്ധ്രയിലെ നെല്ലൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ കവർച്ച. കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് മോഷണം പോയതായി അധികൃതര്‍ അറിയിച്ചു. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികിൽ നിന്ന് കണ്ടെത്തിയതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്.

എന്നാല്‍ വഴിയരികില്‍ കണ്ടെത്തിയ ബാഗില്‍ മന്ത്രിക്കെതിരായ രേഖകള്‍ കാണാനില്ലെന്നാണ് വിവരം. മറ്റ് രേഖകള്‍ ഉപേക്ഷിച്ച നിലയിലാണ്. മുതിർന്ന വൈഎസ്ആർ കോൺഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവർധൻ റെഡ്ഢിക്കെതിരായ അനധികൃത സ്വത്ത് കേസിലെ രേഖകളാണ് കവർച്ച ചെയ്യപ്പെട്ടത്.

കേസിൽ നിർണ്ണായക വാദം കേൾക്കൽ വരുന്ന ആഴ്ച നടക്കാനാരിക്കേയാണ് രേഖകൾ കാണാതായത്. കോടതി പരിസരത്ത് സിസിടിവി ക്യാമറകൾ ഇല്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി വൃത്തങ്ങള്‍ പറഞ്ഞു.

Eng­lish summary;Robbery in court; Lost doc­u­ments in the case against the Minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.