
കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ട്രാൻസ്ഫോർമർ ഭാഗങ്ങൾ കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. മോറിഘാവ് സ്വദേശി ജാഹിറുൽ ഇസ്‌ലാം (23) ആണ് പിടിയിലായത്. ‘പ്രോപ്പൊളി പായ്ക്കിംഗ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഡിസംബർ അഞ്ചിനും ഈ വർഷം മാർച്ച് അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഇൻഡോർ ട്രാൻസ്ഫോർമർ പൊളിച്ച് അതിനുള്ളിലുണ്ടായിരുന്ന കോപ്പർ ചുരുളുകളാണ് മോഷ്ടിച്ചു കടത്തിയത്. മാർച്ച് 11ന് വൈകീട്ട് ആറോടെ കൊരട്ടി കിൻഫ്ര പാർക്കിന് മുൻവശത്തുനിന്നാണ് പ്രതിയെ മോഷണമുതലുകൾ സഹിതം പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് 22 കിലോ കോപ്പർ ചുരുളുകൾ പിടിച്ചെടുത്തു. ആക്രി ശേഖരിക്കുന്ന ജോലിയാണ് പ്രതിക്ക്. ഇതിനിടയിലാണ് കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയത്. സമീപത്തെ കുറ്റിക്കാട്ടിൽ മോഷ്ടിച്ച മുതലുകൾ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, ജി.എസ്.ഐ കെ.എ. ജോയ്, ജി.എ എസ്.ഐമാരായ പി.എൻ. ഷീജ, സി.ടി. ഷിജോ, ജി.എസ്.സി.പി.ഒ ഇ.എം. അലി, സി.പി.ഒമാരായ എൻ.വി. ശ്രീജിത്ത്, കെ. ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.