താന്‍ മത്സരിക്കാത്തത് അമേത്തിയിലെ ജനങ്ങളില്‍ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും,തല്‍ക്കാലം രാഹുലിന്റെ വിജയത്തിനാകും ശ്രദ്ധനല്‍കുകയെന്നും റോബര്‍ട്ട് വദ്ര വ്യക്തമാക്കി. ജനങ്ങൾ കരയുകയായിരുന്നു. അവർക്ക് ഏറെ നിരാശയുണ്ട്. ഞാൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്ന് അവർ പ്രാർത്ഥിക്കുകയാണ്.
സ്മൃതി ഇറാനി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ അവിടെ എത്തി തൊഴിൽ നല്കാനാകുന്ന സംരംഭങ്ങൾ തുടങ്ങണം എന്നവർ ആവശ്യപ്പെടുകയാണ്. അമേത്തിയല്ലെങ്കില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം എന്നവർ പറയുന്നു. എന്നാൽ അതിന് സമയം വരും ഇപ്പോൾ ശ്രദ്ധ നല്കേണ്ടത് രാഹുലിൻറെ വിജയത്തിനാണെന്നും അദ്ദേഹം പറഞ്ഞു
രാഹുൽ രണ്ട് സീറ്റിലും വിജയിച്ചാൽ ഏത് ഒഴിയണം എന്ന് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചർച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബർട്ട് വദ്ര പറഞ്ഞു.
English Summary:
Robert Vadra said that his non-contesting has led to disappointment in the people of Amethi
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.