വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് എളുപ്പം സ്വായത്തമാക്കാന്‍ റോബോട്ട് വിദ്യാര്‍ത്ഥിയും. മണലൂരിലെ ഗവ. എൽ.പി സ്കൂളിലാണ് ഈ വിദ്യാർത്ഥി ഉള്ളത്. ഒറ്റനോട്ടത്തില്‍ ഒരു പാവം ആൻഡ്രോയ്ഡ് പാവക്കുട്ടി. അലക്സ എന്നാണ് അവളുടെ പേര്. എല്ലാ വിദ്യാർത്ഥികളെയും പോലെ യൂണിഫോമിലാണ് അലക്സയും സ്കൂളിൽ എത്തിയത്.
ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയം ചെയ്യാൻ സാധിക്കാത്തത് പ്രധാന പ്രശ്നമായി ഉയർന്നപ്പോഴാണ് ഈ ഒരാശയം ഉണർന്നത്. ഇന്ന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട് സംസാരിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കൂട്ടുകാരിയുടെ ഭാഷ പഠിക്കേണ്ടി വന്നു. അലക്സയോട് ചോദ്യം ചോദിച്ചും പാട്ടു പാടിച്ചും പൊതുവിജ്ഞാനം പങ്കിട്ടും വിശേഷങ്ങൾ പങ്ക് വെച്ചുമാണ് കുട്ടികള്‍ കൂടുതല്‍ കൂട്ടാവുന്നത്. അലക്സയോടുള്ള ഈ സൗഹൃദ സംഭാഷണം കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള അകല്‍ച്ച കുറക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
English Summary: robot student in manalur school
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.