ഉക്രെയ്‌നില്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ റോക്കറ്റ് ആക്രമണം. 10പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. ആക്രമണത്തില്‍ മാളിന് തീപിടിച്ചു. മദ്ധ്യ ഉക്രെയ്‌നിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000-ലധികം ആള്‍ക്കാര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ ഷോപ്പിംഗ് സെന്ററില്‍ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും കാണാം. അഗ്‌നിശമന സേനാംഗങ്ങളുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വിഡിയോകളില്‍ ദൃശ്യമാകും. എന്നാല്‍ അപകടപ്പെട്ടവരുടേയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാന്‍ സാധ്യമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
English summary; Rocket attack on a shopping mall in Ukraine
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.