22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

നാലാം ടെസ്റ്റ് കളറാക്കാന്‍ രോഹിത്തും സംഘവും; ടോസ് നേടി ഓസീസ്

Janayugom Webdesk
അഹമ്മദാബാദ്
March 9, 2023 9:15 am

പരമ്പര പിടിക്കാന്‍ ഇന്ത്യയും സമനിലയിലെത്തിക്കാന്‍ ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദില്‍ നടക്കുന്നത്. ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു. രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടു. പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിച്ചത്. അതേസമയം മത്സരം കാണാന്‍ ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ടെസ്റ്റിലും കമ്മിന്‍സിന്റെ അഭാവത്തില്‍ സ്മിത്ത് തന്നെയാണ് ഓസീസിനെ നയിക്കുക. കെ എല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ കഴിഞ്ഞ ടെസ്റ്റിലിറക്കിയത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണു. ഇന്ത്യയുടെ അതേ മാര്‍ഗം സ്വീകരിച്ച ഓസീസ് സ്പിന്‍ കെണി തന്നെയൊരുക്കിയാണ് വിജയം സ്വന്തമാക്കിയത്.
അഹമ്മദാബാദില്‍ ഇതുവരെ 14 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. 

ഇതില്‍ 247 വിക്കറ്റുകളും സ്പിന്നർമാർ പേരിലാക്കിയപ്പോള്‍ പേസർമാർക്ക് കിട്ടിയത് 166 വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് വീതം മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ചായിരിക്കും എന്ന് വ്യക്തമായിട്ടില്ലെങ്കിലും ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാനാണ് സാധ്യത. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തും. ആദ്യ രണ്ട് ടെസ്റ്റുകൾ കളിച്ച ഷമി മൂന്നാം ടെസ്റ്റിൽ ഇറങ്ങിയിരുന്നില്ല. പകരം മൂന്നാം ടെസ്റ്റ് കളിച്ച ഉമേഷിനെ നിലനിർത്തി മുഹമ്മദ് സിറാജിനു വിശ്രമം നൽകാനാണ് സാധ്യത. ആദ്യ മൂന്ന് ടെസ്റ്റുകൾ കളിച്ച വിക്കറ്റ് കീപ്പർ എസ് ഭരതിനു പകരം ഇഷാൻ കിഷനും കളിച്ചേക്കും. 

മോശം ഫോം കാരണം ഇന്ദോര്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയ കെ എല്‍ രാഹുല്‍, അഹമ്മദാബാദ് ടെസ്റ്റിലും പുറത്തിരിക്കും. രാഹുലിന് പകരമെത്തിയ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും താരത്തിന് ടീം മാനേജ്‌മെന്റ് വീണ്ടും അവസരം നല്‍കും. അഹമ്മദാബാദില്‍ ഇന്ത്യ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മറിച്ചായാല്‍ ശ്രീലങ്ക — ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. ആദ്യ രണ്ട് ടെസ്റ്റുകളിലെ നിരാശയ്ക്ക് ശേഷം മൂന്നാം ടെസ്റ്റില്‍ വിജയം നേടിയ ഓസ്ട്രേലിയ അതേ ടീമിനെ തന്നെ നാലാം ടെസ്റ്റിലും നിലനിര്‍ത്തിയേക്കും.

Eng­lish Summary;Rohit and his team to make the fourth test; Aussies win the toss

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.