ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ കൊടുങ്കാറ്റായപ്പോള്‍ പാകിസ്ഥാന്‍ 42.5 ഓവറില്‍ വെറും 191 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ടി20 ശൈലിയില്‍ ബാറ്റ് വീശിയതോടെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി 30.3 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി.
ഏകദിന ലോകകപ്പില്‍ എട്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തുടര്‍ച്ചയായ എട്ടാം തവണയും ഇന്ത്യ തന്നെ വിജയം സ്വന്തമാക്കി. ഇന്ത്യക്കായി 63 പന്തില്‍ 86 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 62 പന്തില്‍ 53 റണ്‍സെടുത്ത ശ്രേയസ് അയ്യരും വിജയം അനായാസമാക്കി. കെ എല്‍ രാഹുലും (19), ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളര്‍മാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ പാക് ടീമിനെ 200ല്‍ താഴെ സ്കോറില്‍ ചുരുട്ടിക്കെട്ടാനായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയില്‍ നിന്ന പാകിസ്ഥാനെ 36 റണ്‍സെടുക്കുന്നതിനിടയില്‍ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെറിഞ്ഞു. പാകിസ്ഥാന്റെ ഇന്നിങ്സില്‍ ഒരു സിക്സര്‍ പോലും ഉണ്ടായിരുന്നില്ല. ഇന്ത്യൻ നിരയില്‍ ബുംറ, സിറാജ്, കുല്‍ദീപ്, ജഡേജ, ഹാര്‍ദ്ദിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
English Summary: Rohit Sharma’s Men Keep Cricket World Cup Dominance Intact With 7‑Wicket Win
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.