17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

രോഹിത്തിന്റെ പിന്‍ഗാമി പാണ്ഡ്യയല്ല; സൂര്യയോ ?

Janayugom Webdesk
മുംബൈ
July 16, 2024 10:42 pm

ടി20 ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ്മ വിരമിച്ചതോടെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ പദവിയിലേക്ക് ആരാകുമെത്തുകയെന്നതില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. വൈസ്‌ക്യാപ്റ്റനായി തുടര്‍ന്ന ഹാര്‍ദിക് പാണ്ഡ്യക്ക് സാധ്യതയുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഹാർദിക് പാണ്ഡ്യ. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോഴും ടീമിന്റെ ഉപനായകൻ പാണ്ഡ്യയായിരുന്നു. ഈ സാഹചര്യത്തിൽ ഹാർദിക് രോഹിത്തിന്റെ സ്വാഭാവിക പിൻഗാമിയാകുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി സൂര്യകുമാർ യാദവിന്റെ പേരുകൂടി ഉയർന്നുവരുന്നത്. ടി20യിലെ പുതിയ ക്യാപ്റ്റന്റെ കാര്യത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവരും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതയാണുള്ളതെന്ന് ഇന്ത്യന്‍ എക്സ്‌പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരമെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെക്കുറിച്ചും നേതൃശേഷിയെക്കുറിച്ചും ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആ­ശങ്കകളാണ് നായകസ്ഥാനത്തേക്കുള്ള വരവിനു വില്ലനായിരിക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാപ്റ്റനെ ആവശ്യമായതിനാല്‍ സൂ­ര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ടു വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനിടെ പലതവണ പാണ്ഡ്യ പരിക്കേറ്റ് ടീമിനു പുറത്തായിരുന്നു. ഇതേത്തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് താരം സ്ഥിരമായി വിട്ടുനിൽക്കുന്ന സാഹചര്യവുമുണ്ട്. പരിമിത ഓവർ മത്സരങ്ങളിൽ പോലും ഹാർദിക്കിന്റെ ജോലിഭാരം അതീവശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏകദിന ലോകകപ്പിൽ രണ്ടു മത്സരങ്ങൾക്കു ശേഷം പാണ്ഡ്യ പരിക്കേറ്റ് പിന്മാറിയിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്ന് താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ പാണ്ഡ്യയ്ക്ക് നായകസ്ഥാനം ലഭിച്ചേക്കില്ലെന്ന് കരുതുന്നവരുണ്ട്.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ഇന്ത്യയെ നയിച്ചിരുന്നു. സൂര്യക്കു വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചാല്‍ പുതിയൊരു വൈസ് ക്യാപ്റ്റനെയും ഇന്ത്യക്ക് കണ്ടെത്തേണ്ടതായി വരും. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഈ റോളിലേക്ക് നറുക്കുവീഴാനിടയുണ്ട്. ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ഈ മാസം ശ്രീലങ്കയുമായാണ് ആദ്യ പരമ്പര. ഇന്ത്യയുടെ പുതിയ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ഗൗതം ഗംഭീറിന്റെ കീഴില്‍ നടക്കുന്ന ആദ്യമത്സരം കൂടിയാണിത്.

Eng­lish Sum­ma­ry: Rohit’s suc­ces­sor is not Pandya; the suryaku­mar yadak
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.