9 December 2025, Tuesday

Related news

December 8, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025

കയർ കോൺക്ലേവിന് നാളെ ആലപ്പു‍ഴയിൽ തുടക്കം

Janayugom Webdesk
ആലപ്പു‍ഴ
September 22, 2025 7:56 pm

പരമ്പരാഗത മേഖലയായ കയർ മേഖലയിലും കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് ഇടത് സർക്കാർ. കയർ കോൺക്ലേവിന് നാളെ ആലപ്പു‍ഴയിൽ തുടക്കം. കയർ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്കെത്തും വിധത്തിലുള്ള ഭാവി പദ്ധതികൾ ഉരുത്തിരിയാൻ ഈ കോൺക്ലേവ് സഹായകമാകുമെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളും കയർ സഹകരണ സംഘം പ്രതിനിധികളും മന്ത്രിമാരും എംഎൽഎമാരുമുൾപ്പെടെ നാളെ കോൺക്ലേവിൽ പങ്കെടുക്കും.

പരമ്പരാഗത മേഖലയെ കൈപിടിച്ചുയർത്തുക എന്നത് ഇടത് സർക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. ഈ നയം നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുമുണ്ട്. കയർമേഖലയുടെ പുനരുദ്ധാരണത്തിനായി മാത്രം 2021 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 440 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.