ഇലന്തൂര്‍ നരബലിയില്‍ റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തും. കേസില്‍ നിലവിലെ പന്ത്രണ്ടു ദിവസത്തെ കസ്റ്റഡി അവസാനിക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാകും ചോദ്യം ചെയ്യുക. റോസ്ലിനുമായി ഷാഫി സഞ്ചരിച്ച ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികളുടെ മൊഴികള്‍ക്കപ്പുറം തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണം. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഷാഫിയുമായി ബന്ധമുള്ളവരുടെയും മാധ്യമങ്ങളില്‍ ഷാഫി സമീപിച്ചതായി വെളിപ്പെടുത്തിയവരുടെയും മൊഴി രേഖപെടുത്തുന്നുണ്ട്.
English Summary: Roslin’s murder: Arrest of accused to be recorded soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.