22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 12, 2024
June 27, 2024
June 27, 2024
June 25, 2024
May 31, 2024
May 16, 2024
February 19, 2024
January 18, 2024
January 13, 2024

സംസ്ഥാനത്ത് റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കും: ഗതാഗതമന്ത്രി

പ്രത്യേകലേഖകൻ
ന്യൂഡല്‍ഹി
June 27, 2024 9:24 pm

സംസ്ഥാനത്ത് റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ്കുമാർ. മോട്ടോർ വാഹന നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കാനാണ് പദ്ധതി. ധനാഭ്യർഥന ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏജൻസിയെ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ വ്യക്തമായത് ഗ്രാമീണമേഖലയിൽ 65 ശതമാനം സ്ഥലത്തും പൊതുഗതാഗതം ഇല്ലെന്നാണ്. റൂട്ട് ഫോർമുലേഷന്റെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ആർടിഒ, ജോയിന്റ് ആർടിഒ എന്നിവരെ ഉൾപ്പെടുത്തി ഗ്രാമസഭയുടെ മാതൃകയിൽ യോഗം വിളിക്കും. പൊതുപ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ പ്രവർത്തകർ, ത്രിതല തദ്ദേശസ്വയംഭരണ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. 

സ്വകാര്യബസുകൾ ഓടുന്ന വഴികൾ, കെഎസ്ആർടിസി ഓടുന്ന വഴികൾ, പൊതുഗതാഗതം ഇല്ലാത്ത വഴികൾ എന്നിവ അടയാളപ്പെടുത്തും. യോഗത്തിൽ പൊതുവായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുഗതാഗതത്തിന് പ്രയോഗികമായ റൂട്ടുകൾ നിശ്ചയിക്കും. ഇന്ന റൂട്ടിൽ ഇത്ര വണ്ടി എന്ന് പരസ്യപ്പെടുത്തി റൂട്ടുകൾ ലേലം ചെയ്ത് വിൽക്കും. സ്വകാര്യ ബസുകൾ ഈ മേഖലയിൽ വരണം എന്ന ഉദ്ദേശത്തിലാണ് റൂട്ട് ഫോർമുലേഷൻ നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം. ചെറിയൊരു ബസ് വാങ്ങി സ്വന്തമായി ഓടിക്കാനാകും. കണ്ടക്ടറുടെ ജോലിയും ചെയ്യാം. അനേകം ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുകയും സർക്കാരിന് നികുതി ഇനത്തിൽ കോടികൾ വരുമാനവും നേടാനാകും, ഗതാഗത മന്ത്രി വിശദീകരിച്ചു. 

Eng­lish Sum­ma­ry: Route For­mu­la­tion to be Imple­ment­ed in State: Trans­port Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.