
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗയില്‍ തലപ്പത്ത്. മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. എട്ടാം മിനിറ്റില്‍ എംബാപ്പെ റയലിനായി ഗോള്‍ നേടി. എന്നാല്‍ ഓഫ്‌സൈഡ് വിധിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 18-ാം മിനിറ്റില്‍ വേദത് മുരിഖിയിലൂടെ മയ്യോര്‍ക്ക ആദ്യം മുന്നിലെത്തി. എന്നാല്‍ 37-ാം മിനിറ്റില്‍ ആര്‍ദ ഗൂളറുടെ ഗോളില്‍ റയല്‍ സമനില നേടി. ഒരു മിനിറ്റായപ്പോഴേക്കും വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ അവസാന സമയത്ത് എംബാപ്പെ ഗോൾ നേടിയെങ്കിലും വാർ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയിന്റാണ് റയലിനുള്ളത്. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയമില്ലാതെ അത്‌ലറ്റിക്കോ മാഡ്രിഡ്. അലാവസിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി. മറ്റൊരു മത്സരത്തില്‍ ജിറോണയ്ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയം സ്വന്തമാക്കി സെവിയ്യ. സീസണില്‍ സെവിയ്യയുടെ ആദ്യ ജയമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.