ലേഡീസ് കോച്ചുകളില്‍ അനധികൃതമായി പ്രവേശിക്കുകയും യാത്ര ചെയ്യുകയും ചെയ്ത 5,100ലധികം പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. യാത്ര സുഗമമാക്കുന്നതിനും യാത്രക്കാര്‍ക്കിടയില്‍ സുരക്ഷിതത്വബോധം വളർത്തുന്നതിനുമായി ആർപിഎഫ് ഒരു മാസം നീണ്ടുനിൽക്കുന്ന പാൻഇന്ത്യ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയധികംപേര്‍ അറസ്റ്റിലായത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടികൾ സ്വീകരിക്കുകയും 6.71 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തതായും ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
വികലാംഗർക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ കയറുകയോ പ്രവേശിക്കുകയോ ചെയ്തതിന് ആറായിരത്തി 300ലധികം ആളുകൾ അറസ്റ്റിലായി. 8,68,000 രൂപ പിഴയായി ഈടാക്കിയതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
English Summary: RPF has arrested more than 5,100 people who traveled in women’s compartments
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.