21 February 2025, Friday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 5, 2025
November 19, 2024
April 25, 2024
April 5, 2024
April 1, 2024
March 4, 2024
March 3, 2024
December 7, 2023
December 7, 2023

മൂന്ന് മാസം പ്രണയിച്ചാൽ 11,000 രൂപ അധിക ശമ്പളം; ഓഫറുമായി കാമറ കമ്പനി

Janayugom Webdesk
ബീജിംങ്
November 19, 2024 8:03 pm

പ്രണയത്തിലൂടെ ജീവിതം ആഘോഷമാക്കാൻ പ്രോത്സാഹനവുമായി ചൈനീസ് കമ്പനി . ജീവനക്കാരുടെ മാനസിക ഉല്ലാസം ഉറപ്പാക്കാനായാണ് ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായുള്ള കാമറാ കമ്പനിയായ ഇൻസ്റ്റാ 360 പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നത്. ജീവനക്കാർക്ക് പ്രണയിക്കാൻ അധിക ശമ്പളവും കമ്പനി ഓഫർ ചെയ്യുന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു വ്യക്തിയ്ക്ക് തങ്ങളുടെ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തി അവരുമായുള്ള പ്രണയം മൂന്നുമാസം തുടരുകയും ചെയ്താൽ തൊഴിലാളികൾക്ക് 1,000 യുവാൻ (11,000 രൂപ) പ്രതിഫലം അധികമായി നൽകും. കൂടാതെ കമ്പനിയുടെ ഡേറ്റിംഗ് പ്ലാറ്റ്ഫോമിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകളിലൂടെ ലൈക്കും കമന്റും ഷെയറും കൂട്ടിയാൽ അതിനും പ്രതിഫലം വേറെ ലഭിക്കും. അടുത്ത കാലത്തായി, ചൈനയിൽ വിവാഹ നിരക്കിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

2024ന്റെ ആദ്യ ഘട്ടത്തിൽ 4.74 ദശലക്ഷം ചൈനീസ് ദമ്പതികൾ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു, എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്തതില്‍ നിന്ന് 16.6 ശതമാനം കുറവാണിത് . പ്രണയിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാ 360 കമ്പനിയുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ തൊഴിൽ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഞങ്ങൾ ആഗ്രഹിച്ച ജോലി ഇതാണെന്ന് ചൈനയിലെ യുവ ജനത പറയുന്നതായും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പറയുന്നു.

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.