ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രഖ്യാപനവുമായി ആംആദ്മി പാര്‍ട്ടി. ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്കും ‚ഗുരുദ്വാരകളിലെ പുരോഹിതര്‍ക്കും ഓണറേറിയം നല്‍കും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനറും, ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.
പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഞാൻ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാൻ യോജന എന്നാണ്. ഇതിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ ഗ്രന്ഥികൾക്കും ഓണറേറിയം നൽകാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം ഏകദേശം 18,000 ഹോണറേറിയം നൽകും കെജ്രിവാള്‍ വ്യക്തമാക്കി .
ഇത് രാജ്യത്ത് ആദ്യമായാണ്. ആചാരങ്ങള്‍ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വിഭാഗമാണ് പുരോഹിതന്‍.അവര്‍ ഒരിക്കലും അവരുടെ കുടുംബത്തെ ശ്രദ്ധിച്ചിട്ടില്ല. അവരെ മറ്റുള്ളവരും വേണ്ടവിധം പരിഗണിച്ചിട്ടില്ല. അത്തരത്തിലുള്ളവര്‍ക്കാണ് പുതിയ പദ്ധതിയെന്നും കെജ്രിവാള്‍ പറഞ്ഞു. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു പദ്ദതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഈ മാസം ആദ്യം കെജ്രിവാള്‍ തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന മഹിളാ സമ്മാന് പദ്ധതി ആരംഭിച്ചിരുന്നു . എഎപി നേതാക്കൾ പദ്ധതിക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.