27 January 2026, Tuesday

Related news

January 27, 2026
January 4, 2026
January 3, 2026
December 27, 2025
December 22, 2025
November 25, 2025
November 20, 2025
November 5, 2025
October 31, 2025
October 28, 2025

വിശ്വകർമ്മ പെൻഷൻകാർക്കും 2000 രൂപ പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
January 27, 2026 10:03 pm

വിശ്വകർമ്മ പെൻഷൻകാർക്കും 2000 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കുമെന്ന് മന്ത്രി ഒ ആർ കേളു. ഈ മാസം മുതല്‍ പുതുക്കിയ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെ പ്രേംകുമാറിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിലെ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരും, മറ്റ് പെൻഷനുകൾ ഒന്നും ലഭിക്കാത്തതുമായ ആശാരിമാർ (മരം, കല്ല്, ഇരുമ്പ്), സ്വർണപണിക്കാർ, മൂശാരിമാർ തുടങ്ങി 60 വയസ് കഴിഞ്ഞ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകർമ്മ പെൻഷൻ അനുവദിച്ച് വരുന്നുണ്ട്. പല ഘട്ടങ്ങളിലായി വർധിപ്പിച്ച പെൻഷൻ 2023 മുതൽ 1600 രൂപയാക്കി നൽകി വരുന്നു. വിശ്വകർമ്മ വിഭാഗത്തിലെ അർഹതയുള്ള ഭൂരിപക്ഷം പേരും സാമൂഹ്യസുരക്ഷാ പെൻഷനാണ് സ്വീകരിക്കുന്നത്.
എന്നാൽ നിലവിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും പെൻഷൻ വാങ്ങിവരുന്ന 285 ഗുണഭോക്താക്കൾക്കാണ് പുതിയ വർധന വരുത്തിയത്. പെൻഷൻ പദ്ധതിയ്ക്ക് 2025–26 സാമ്പത്തിക വർഷം 50,00,000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar