22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 12, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

മോഡിയുടെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 500 രൂപ വീതം: എംഎല്‍എ സ്വന്തം വസതിയില്‍വച്ച് പണം വിതരണം നടത്തി

Janayugom Webdesk
അഗര്‍ത്തല
February 15, 2023 9:15 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിജെപി ജനങ്ങള്‍ക്ക് പണം നല്‍കിയതായി ആരോപണം. ബിജെപി എംഎൽഎ സ്വന്തം വീട്ടിൽവച്ച് സ്ത്രീകൾക്ക് 500 രൂപ വീതം നൽകുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ടെന്ന് സിപിഐ(എം) നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.

പണം കൈകാര്യം ചെയ്യാനാണ് അസം മുഖ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്യുന്നത്. ഗുജറാത്ത് പൊലീസിനെയും മധ്യപ്രദേശ് പൊലീസിനെയും ഇവിടെ റിക്രൂട്ട് ചെയ്തിട്ടുള്ളതും അതിനാണെന്ന് വൃന്ദ കൂട്ടിച്ചേർത്തു.
അതേസമയം അഞ്ചുവർഷത്തിനുശേഷം സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കിട്ടുന്നത് ഇപ്പോഴാണെന്ന് കോൺഗ്രസ് നേതാവ് ലാൽ ബഹാദൂർ സിൻഹ പറയുന്നു. ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിട്ടില്ലെങ്കിൽ ജയം ഇടത്-കോൺഗ്രസ് സഖ്യത്തിനാകും. ജനാധിപത്യത്തിന്റെ തുടർച്ചയ്ക്കായാണ് ഇടതുപക്ഷവുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Rs 500 each for those attend­ing Mod­i’s meet­ing: The MLA dis­trib­uted the mon­ey at his residence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.