17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 11, 2024
November 11, 2024
November 9, 2024
November 9, 2024
November 8, 2024
November 6, 2024

ആര്‍എസ്പി സംസ്ഥാനസമ്മേളനം ; എല്‍ഡിഎഫ് വിട്ടത് രാഷട്രീയഗുണം ഉണ്ടായില്ലെന്ന്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
October 17, 2022 3:56 pm

കൊല്ലത്ത് വെച്ച് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി പ്രതിനിധികള്‍. 14 ജില്ലകളില്‍ നിന്ന് 650 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് കാര്യമായ ഗുണമുണ്ടായില്ലെന്നു പ്രതിനിധകള്‍ ചര്‍ച്ചകളില്‍ അഭിപ്രായപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുണ്ടായിട്ടും ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കം ആര്‍ എസ് പിയെ കോണ്‍ഗ്രസ് അവഗണിക്കുകയാണ് എന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ പോലും കോണ്‍ഗ്രസില്‍ നിന്നു വിമതര്‍ മത്സരിക്കുന്നു എന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ആര്‍എസ്പിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. അല്ലാത്ത പക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടിയെ നയിക്കാന്‍ യുവ നേതൃത്വം വരണം എന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. എല്‍ ഡി എഫില്‍ ആയിരുന്നപ്പോള്‍ സഹകരണ ബാങ്കുകളില്‍ അടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നു.അതേസമയം ആര്‍ എസ് പിയുടെ ആസ്ഥാന കേന്ദ്രമായ കൊല്ലത്തും ചവറയിലും അടക്കം പാര്‍ട്ടി ക്ഷീണിച്ചു എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ ഇത്തവണ പ്രാതിനിധ്യമില്ലാതായത് സംഘടനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായതിന് പിന്നില്‍ എല്‍ ഡി എഫ് വിട്ടതാണ് എന്നും ചില പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു 

കൂടുതല്‍ യുവാക്കളെ നേതൃനിരയില്‍ കൊണ്ടുവരുന്നതിന് മുതിര്‍ന്ന നേതാക്കള്‍ താത്പര്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍ എസ് പി എല്‍ ഡി എഫ് വിടുന്നത്. പിന്നീട് യു ഡി എഫിലെത്തിയ ആര്‍ എസ് പിയ്ക്ക് എന്‍ കെ പ്രേമചന്ദ്രനിലൂടെ എം പി സ്ഥാനവും ലഭിച്ചു. അതേസമയം ആര്‍ എസ് പി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആര്‍ എസ് പിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുക്കണമെന്ന് നിലപാട് ഷിബു ബേബിജോണ്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിച്ചു.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ബി ജെ പിയുടെയും നരേന്ദ്രമോഡിയുടെയും പതനം ഉറപ്പാക്കാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ 6,000 അംഗങ്ങള്‍ കുറഞ്ഞതായി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എ.എ. അസീസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി അംഗങ്ങള്‍ 13,147 ആയിരുന്നു. ഇപ്പോള്‍ 7,147 ആയി ചുരുങ്ങി.മലബാര്‍ മേഖലയില്‍ ഇടതുപാര്‍ട്ടികളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് പാര്‍ട്ടിക്ക് ഇപ്പോള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പാര്‍ട്ടിയുടെ പുതിയ സെക്രട്ടറി ആരാകുമെന്ന് സമ്മേളനത്തില്‍ ഇന്ന് തീരുമാനിച്ചേക്കും. സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോണിനേയും നിലവിലെ സെക്രട്ടറിയായ എ.എ. അസീസിനേയും ആണ് പരിഗണിക്കുന്നത്.സെക്രട്ടറി സ്ഥാനത്തേക്ക് എ എ അസീസിന് പകരം ഷിബു ബേബി ജോണിനെ കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്‍ പക്ഷം എ എ അസീസിനേയാണ് പിന്തുണയ്ക്കുന്നത്.

അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് യുവനേതൃത്വം വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും ഉണ്ട്. എന്നാല്‍ ഇത് ഷിബു ബേബി ജോണ്‍ പക്ഷത്തെ വെട്ടിനിരത്താനാണെന്നാണ് വിലയിരുത്തല്‍.നിലവില്‍ 81 അംഗ സംസ്ഥാന കമ്മിറ്റിയാണ് ആര്‍എസ്പിക്കുള്ളത് ഇത് ചുരുക്കാനാണ് തീരുമാനം

Eng­lish Summary:
RSP State Con­fer­ence; There was no polit­i­cal advan­tage in leav­ing the LDF

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.