5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രസ്ഥാവനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 4:22 pm

ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രസ്ഥാവനകളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.അതിര്‍ത്തിയിലെ ശത്രുക്കളെ ശക്തികാണിക്കേണ്ടതിനു പകരം നാം രാജ്യത്തിനകത്ത് പരസ്പരം പോരാടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങളെ രാമര്‍ശിച്ചായിരുന്നു ഭാഗവതിന്‍റെ പ്രസ്ഥാവന.ചില മതങ്ങള്‍ വിദേശത്തു നിന്നും വന്നതാണ് അവരോട് നാം പോരാടി അതില്‍ പുറത്തേക്ക് പോകേണ്ടവര്‍ പോവുകയും ചെയ്തു.എന്നാല്‍ അങ്ങനെ പോയവരുടെ സ്വാധീനത്തില്‍ പലരും ഇവിടെ കഴിയുന്നുണ്ടെന്നു ഭാഗവത് പറഞ്ഞു.

എന്നാൽ അങ്ങനെ കഴിയുന്നവരെ നമ്മുടെ ആളുകളായി കാണണമെന്നും .അവരെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണെന്നുമാണ് മോഹൻ ഭാഗവത് ആർഎസ്എസ് പ്രവർത്തകരോട് പറഞ്ഞത്. രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളോട് ആർഎസ്സിനുള്ള നിലപാട് നിരവധി തവണ ചർച്ചയായിട്ടുണ്ട്. ചരിത്രം വച്ച് നോക്കുമ്പോൾ മത പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവനയായിട്ടേ ഭാഗവതിന്റെ പരാമർശത്തെ കാണാനാകൂ.

സംഘപരിവാർ രാഷ്ട്രീയം ശക്തി പ്രാപിച്ചിരിക്കുന്ന ഇന്ത്യയിലെ മത ന്യനപക്ഷങ്ങളോടുള്ള എൻഡിഎ സർക്കാരിന്റെ നിലപാട് നിരവധി തവണ വിമർശങ്ങൾക്ക് വിധേയമായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലുംസംഘർഷങ്ങളും, കലാപങ്ങളും, ആൾക്കൂട്ട ആക്രമണങ്ങളും വരെ സൃഷിക്കുന്നതിൽ ആ നിലപാട് കാരണവുമായിട്ടുണ്ട്. അത്തരം ഹിംസാത്മകമായ സമീപനത്തിൽ നിന്നുമാറി മറ്റ് മതങ്ങളെ ബോധവത്കരിക്കണമെന്ന നിലപാടിലേക്ക് ആർഎസ്എസ് എത്തിയെങ്കിൽ അതിനെ ആശങ്കയോടെ തന്നെ കാണേണ്ടതുണ്ട്.

നമ്മുടെ പിതാക്കളുടെ പൈതൃകം നാം മഹത്വത്തോടെ കൊണ്ടാടുന്നുണ്ട്.എന്നാൽ അവരുടെ തെറ്റുകൾക്ക് നാം വലിയ വില നൽകേണ്ടിവരുന്നുവെന്നും ഭഗവത് പറഞ്ഞു. ഇസ്ലാം മതത്തെപ്പറ്റി പരാമർശിക്കവെയായിരുന്നു ഈ താരതമ്യം. നാഗ്പൂരിൽ ആര്‍എസ്എസിന്‍റെ പരിശീലന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭാഗവത് ഇക്കാര്യങ്ങൾ പറഞ്ഞത്.

Eng­lish Summary:
RSS chief Mohan Bhag­wat with a state­ment rais­ing concerns

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.