19 December 2024, Thursday
KSFE Galaxy Chits Banner 2

ശ്രീറാമിനെതിരായ പ്രതിഷേധത്തെ വര്‍ഗീകരിച്ച് ആര്‍എസ്എസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 2:27 pm

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചെതിനെതിരെയുള്ള പ്രതിഷേധത്തില്‍ വിദ്വേഷ പ്രചരണവുമായി ആര്‍എസ്എസ് മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ ഔദ്യോഗിക ട്വീറ്റിലാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് വിദ്വേഷ പ്രചരണം നടത്തിയത്.

ഹിന്ദു ബ്രാഹ്‌മണനായ പുതിയ ഐഎഎസ് കളക്ടറെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ ഘോഷയാത്ര നടത്തുന്നു’ എന്നാണ്കേരള മുസ്‌ലിം കളക്‌ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ പങ്കുവെച്ച് ഓര്‍ഗനൈസര്‍ വീക്കിലി കുറിച്ചത്.കെഎം ബഷീര്‍ കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലെ ജീവനക്കാരനായിരുന്നതുകൊണ്ട് ശ്രീറാമിന്റെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസവൈഎസ്, എസ്എസ്എഫ് ജില്ലാ നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

ഈ സംഭവത്തെയാണ് ദേശിയ തലത്തില്‍ വര്‍ക്രീകരിച്ച് വിദ്വേഷ പ്രചരത്തിനായി ആര്‍എസ്എസ് ഉപയോഗിക്കുന്നത്.വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയത്. മാറ്റി. വി.ആര്‍. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്.മാധ്യമപ്രവര്‍ത്തകന്‍ കെഎം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായത്.

Eng­lish Sum­ma­ry: RSS clas­si­fies the protest against Sri Ram

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.