കൊലപാതക രാഷട്രീയം വ്യക്തമായി പ്ലാന്‍ ചെയ്ത് അവതരിപ്പിച്ച പ്രസ്ഥനമാണ് ആര്‍എസ് എസ് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.സംഘടനാരംഗത്ത് സജീവമായി നിൽക്കുന്ന പ്രവർത്തകനെയാണ് ബിജെപി- ആർഎസ്എസ് സംഘം മൃഗീയമായി കൊലപ്പെടുത്തിയത്.ജിതിന്റെ ശരീരത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
തുടയിലും വലതുകൈയിലും വയറിലും വെട്ടേറ്റു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ കൈവിരലുകൾക്കും മുറിവേറ്റു. മർദനത്തിന് തടസ്സം നിൽക്കാൻ വന്ന ജിതിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ. കേസിൽ എട്ടുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്.
ആദ്യം പെരുനാട് പിഎച്ച്സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പേർക്കും കൂടി അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.