22 February 2026, Sunday

Related news

February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026

ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റിന്റെ മകനെ മര്‍ദ്ദിച്ച ആര്‍എസ്എസുകാര്‍ ഒളിവില്‍; പ്രതികള്‍ക്ക് ബിജെപി നേതൃത്വത്തിന്റെ സംരക്ഷണം

Janayugom Webdesk
കൊല്ലം
February 22, 2026 12:27 pm

കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികള്‍ ഒളിവിലാണ്. പ്രതികളെ ബിജെപി നേതൃത്വം ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് ഇപ്പോള്‍ ആരോപണം ശക്തമാകുന്നത്. മര്‍ദ്ദനം നടന്നത് ഒരാഴ്ചയായിട്ടും പ്രതികള്‍ ഒളിവില്‍ തുടരുകയാണ് .

ക്ഷേത്രോത്സവത്തിനിടെയാണ് ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമർദനത്തിന് ഇരയാക്കിയത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. പിന്നാലെയാണ് പ്രതികള്‍ ഒ‍ഴിവിൽ പോകുന്നത്. 

പ്രതികളെ ഒളിപ്പിച്ചത് ബി ജെ പി നേതൃത്വമെന്നുള്ള ആക്ഷേപം ഉയർന്നു.ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിക്ക് പിന്നാലെ ശൂരനാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.