23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന് ആര്‍എസ്എസ് മുഖപത്രം

Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2023 12:29 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന വിലയിരുത്തലുമായി ആര്‍എസ് എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ വിമര്‍ശനം.

2024ലെ ലോക്സഭാ തെര‌‌ഞെടുപ്പില്‍ തോല്‍വിയുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ ദയനീയ തോല്‍വിക്കുശേഷമാണ് ഈ ലേഖനം ഓര്‍ഗൈനസര്‍ എഡിറ്റര്‍ എഴുതുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണെന്നും മോഡി കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ശക്തമായ പ്രാദേശിക നേതൃനിരയും പ്രവര്‍ത്തനവും അനിവാര്യമാണെന്നും ഈ ലേഖനത്തില്‍ പറയുന്നു.സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂ. കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് വിലയിരുത്തല്‍, 

തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോഡി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ലോഖനം വിമര്‍ശന രൂപേണ പറയുന്നുണ്ട്. നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാര്‍ നേതൃനിരയില്‍ അതൃപ്തി പുകയുന്നതിന്റെ തെളിവാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Eng­lish Summary: 

RSS mouth­piece says that BJP’s posi­tion in Lok Sab­ha polls is deteriorating

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.