6 December 2025, Saturday

Related news

November 26, 2025
November 17, 2025
November 13, 2025
November 1, 2025
October 31, 2025
October 30, 2025
October 2, 2025
September 18, 2025
September 14, 2025
September 7, 2025

ആര്‍എസ്എസ് ആക്ഷേപ ടീഷര്‍ട്ട്; കുനാല്‍ കമ്ര വീണ്ടും വിവാദത്തില്‍

Janayugom Webdesk
മുംബൈ
November 26, 2025 9:12 pm

കൊമേഡിയന്‍ കുനാല്‍ കമ്ര ആര്‍എസ്എസിനെ പരിഹസിച്ച് ടീ ഷര്‍ട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തത് വിവാദത്തില്‍. സമൂഹമാധ്യമമായ എക്സിലാണ് കുനാല്‍ ചിത്രം പോസ്റ്റ് ചെയ്തത്. കോമഡി ക്ലബില്‍ നിന്നുള്ള ചിത്രമല്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കടുത്ത വിമര്‍ശനവുമായി ബിജെപിയും ആര്‍എസ്എസും രംഗത്തെത്തി. ആക്ഷേപകരമായ ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ചന്ദ്രശേഖർ ബാവൻകുലെ ആവശ്യപ്പെട്ടു.
ബിജെപി സഖ്യകക്ഷിയായ ശിവസേന മന്ത്രി സഞ്ജയ് ഷിർസാത്തും കുനാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. നേരത്തെ പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ​ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്കും നേരെയായിരുന്നു ആക്രമണം. ഇപ്പോൾ ആർഎസ്എസിനെയും കടന്നാക്രമിക്കുന്നു. ഇതിന് മറുപടി നൽകണം സഞ്ജയ് ഷിര്‍സത്ത് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ഏകനാഥ് ഷിൻഡെയ്ക്കെതിരെ കുനാല്‍ നടത്തിയ വഞ്ചകനെന്ന പരാമര്‍ശം വിവാദങ്ങള്‍ക്കും കേസിനും വഴിയൊരുക്കിയിരുന്നു. ശിവസേന അംഗങ്ങൾ പിന്നീട് മുംബൈയിലെ ഖാറിലുള്ള ഹാബിറ്റാറ്റ് കോമഡി ക്ലബ്ബും, കാമ്രയുടെ ഷോ നടന്ന ഹോട്ടലിന്റെ പരിസരവും അടിച്ചുതകർത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.