ആർഎസ്എസ് വലിയ സംഘടനയാണെന്ന എ എന്‍ ഷംസീരറിന്റെ പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നുവെന്നും അദ്ദേഹത്തെപ്പോലൊരാൾ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഗാന്ധി വധത്തിൽ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോൾ, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. പ്രസ്താവന ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരളത്തിന്റെ എഡിജിപിക്ക് ആർഎസ്എസ് മേധാവികളെ ചെന്നുകണ്ട് സംസാരിക്കാൻ എന്താണ് കാര്യമുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഊഴം വച്ച് ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിനാണെന്ന് ചോദിച്ച ബിനോയ് വിശ്വം ആ കൂടിക്കാഴ്ചയുടെ പൊരുൾ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.