5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

March 12, 2024
December 27, 2023
October 1, 2023
September 5, 2023
September 4, 2023
July 11, 2023
July 8, 2023
June 7, 2023
May 27, 2023
April 23, 2023

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 11:37 am

സംസ്ഥാനത്ത് ഉള്‍പ്പെടെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നതിനിടെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് രംഗത്ത്.

ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച്നടത്തിയപരിപാടിയില്‍സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചതെന്ന് ഭാഗവത് പറഞ്ഞു.പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതില്‍ സമൂഹം പരാജയപ്പെടുമ്പോഴാണ് മിഷണറി സംഘങ്ങള്‍ അവരുടെ അവസ്ഥ മുതലെടുക്കുന്നതെന്നും ആര്‍എസ്എസ് തലവന്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മിഷണറിമാരുടെ മതപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ഹിന്ദുവിന്റെ അവസ്ഥ മുതലെടുത്താണ് അവര്‍ മതം മാറ്റത്തിന് ആക്കം കൂട്ടുന്നതെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പോയ മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ ആര്‍എസ്എസ് ഇടപെട്ട് ഘര്‍വാപസി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ നമ്മുടെ പൂര്‍വ്വികര്‍ ഇത്തരം മതം മാറ്റ രീതികളെ പ്രോത്സാഹിപ്പിക്കുന്നില്ല.

അതുകൊണ്ട് തന്നെ വിദേശത്ത് ചെന്ന് നമ്മുടെ വിശ്വാസം പ്രചരിപ്പിക്കേണ്ട ആവശ്യം നമുക്കില്ല. ആര്‍എസ്എസിന്റെ തന്നെ കല്യാണ്‍ ആശ്രമത്തിന്റെ സഹായത്തോടെ 150 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തെ മുഴുവന്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ നമുക്കായിമോഹന്‍ ഭഗവത് കൂട്ടിചേര്‍ത്തു. ആര്‍എസ്എസ് ചീഫിന്‍റെ ഈ പ്രസ്താവന ബിജെപിക്ക് വന്‍ പ്രതിരോധമാണ് സൃഷ്ടിച്ചിരിക്കുന്നത്

Eng­lish Summary:RSS strong­ly crit­i­cizes Chris­t­ian missionaries

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.