
ആര്‍എസ്എസിന്റെ ഗണഗീതം ദേശീയഗാനത്തിന് പകരമായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് നയത്തിന്റെ തുടര്‍ച്ചയാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗണഗീതം കുട്ടികള്‍ പാടിയതല്ല, കുട്ടികളെക്കൊണ്ട് പാടിപ്പിച്ചതാണ്. കുട്ടികള്‍ കുറ്റക്കാരല്ല, കുറ്റക്കാര്‍ കുട്ടികളെക്കൊണ്ട് തെറ്റ് ചെയ്യിച്ചവരാണ്. അവരോട് പൊറുക്കാന്‍ കഴിയില്ല. അത് പാടിപ്പിച്ചവരെ ഇന്ത്യക്കറിയാം. അവര്‍ ആദ്യം പറഞ്ഞത് ദേശീയപതാക മൂവര്‍ണക്കൊടിയല്ല, പകരം വേണ്ടത് കാവിക്കൊടിയാണെന്നാണ്. ഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അവര്‍ മഹത്വം ആരോപിച്ചു. ഗോഡ്സെക്കുവേണ്ടി സ്തുതിഗീതങ്ങള്‍ പാടി.
ഇന്ത്യയുടെ ഭരണഘടനക്ക് പകരം മനുസ്മൃതി ആധാരമാക്കിയുള്ള പുതിയ ഭരണഘടന വേണമെന്ന് അവര്‍ പറഞ്ഞു.
അങ്ങനെ അവര്‍ എത്രയോ കാലമായി ചെയ്തുപോരുന്ന ഭ്രാന്തുപിടിച്ച ഫാസിസ്റ്റ് വര്‍ഗീയതതയുടെ അടുത്ത മുഖമാണിത്. ഇനി അവര്‍ പറയാന്‍ പോകുന്നത് ജനഗണമന അല്ല ദേശീയ ഗാനമെന്നായിരിക്കും. ഇത് ഇന്ത്യ കടന്നുപോകുന്ന ആപത്തിന്റെ ആഴം വെളിവാക്കുന്നതാണ്. ഇത് മനസിലാക്കി ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുകൂടി ഈ ഘോരവിപത്തിനെ ചെറുക്കുവാന്‍ കൈകോര്‍ത്തുപിടിക്കാന്‍ സമയമായെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.