പ്രകൃതിദത്ത റബ്ബറിന്റെ ഇ‑വിപണന സംവിധാനമായ ‘എംറൂബി’ന്റെ ‘ബീറ്റാ വേർഷൻ‘ നാളെ മുതൽ പ്രവർത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ സിൽവർ ജൂബിലി ഹാളിൽ ഇന്ന് രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ വച്ച് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ ‘എംറൂബി’ന്റെ ‘ബീറ്റാ വേർഷൻ‘ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ റബ്ബറിനെ വിപണികളിൽ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതൽ സുതാര്യത നൽകുകയും ചെയ്തുകൊണ്ട് നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിലൂടെ റബ്ബർ ബോർഡ് ലക്ഷ്യമിടുന്നത്.
English summary;Rubber e‑marketing system will be operational tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.